കേരളത്തിലെ ഏറ്റവും വലിയ സംഘടനയാണ് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷൻ കെർക്ക
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഏകദേശം ഒരു ലക്ഷത്തോളം അംഗങ്ങളും 25000 ത്തോളം രജിസ്റ്റേഡ് അംഗങ്ങളും 14 ജില്ലാ കമ്മിറ്റികളും 64 മണ്ഡലം കമ്മിറ്റികളും ഉള്ള കേരളത്തിലെ ഏറ്റവും വലിയ സംഘമാണ് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷൻ കെർക്ക എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു ആ സംഘടന കേന്ദ്ര സർക്കാരിനോടും കേരളാ സർക്കാരിനോടും അതിൻ്റെ ആവശ്യങ്ങളും അവകാശങ്ങളും ശക്തമായി ഇതിനാൽ അറിയിക്കുന്നു.കൈക്കൂലിക്കാരായ രജിസ്ട്രാറാർ രജിസ്റ്റർ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കെതിരെ കെർക്ക പ്രക്ഷോപത്തിലേക്ക്.ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തുന്ന സബ് രജിസ്റ്റർ ഓഫീസുകളിലെ വലിയ അഴിമതി അവസാനിപ്പിക്കണമെന്നും കൈക്കൂലി കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷൻ സമരത്തിനൊരുങ്ങുന്നു. അവർക്ക് വേണ്ടി കൈക്കൂലി വാങ്ങി കൊടുക്കുന്നതിന് ഒത്താശ നൽകുന്ന ഇടനിലക്കാരെ പൂർണമായും ഒഴുവാക്കുക സബ് രജിസ്റ്റർ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ നിലവിലെ ആസ്തി പരിശോധിച്ച് നടപടികൾ എടുക്കുക.ഫെയർ വാല്യൂ വർദ്ധനവ് അപാകത പരിഹരിക്കുകയാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ സർക്കാർ നടപ്പിലാക്കിയ ഫെയർ വാല്യൂ വർദ്ധവ് പിൻവലിക്കുക റിയൽ എസ്റ്റേറ്റ്’ മേഖലയിലെ വിദഗ്ധരുമായി ആലോചിക്കാതെ നടപ്പിലാക്കിയ ആശാസ്ത്രീയമായ ഹെയർ വാല്യൂ വർദ്ധവ് കേരളത്തെ പിന്നോട്ട് അടിച്ചു. എന്നത് ഇന്ന് യാഥാർഥ്യമായിരിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ തളർച്ച സാമ്പത്തിക വളർച്ചയെ നേരിട്ട് ബാധിക്കുന്ന ഘടമാണ്. യാഥാർത്ഥ്യബോധമില്ലാത്ത ഉദ്യോഗസ്ഥരുടെ മാത്രം പഠനത്തിൻ്റെ പേരിൽ സർക്കാർ നടപ്പിലാക്കിയ ഫെയർവാല്യൂ വർദ്ധനവും രജിസ്ട്രേഷൻ ഫീസിനത്തിൽ കൊണ്ടുവന്ന വൻപിച്ച വർദ്ധനവും യാതൊരുവിധ വിദഗ്ധ അഭിപ്രായങ്ങളും ഇല്ലാത്തായിരുന്നു. ആ സമയത്തു തന്നെ കെർക്ക സർക്കാരിനോട് ചൂണ്ടിക്കാണിക്കുകയും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടാവാൻ പോരുന്ന ഭവിഷ്യത്തുകൾ കൃത്യമായി എണ്ണിയെണ്ണി പറയുകയും ചെയ്ത നിവേദനം റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനായ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ ബന്ധപ്പെട്ട മന്ത്രിമാർക്ക് നൽകുകയും ചെയ്തിരുന്നു.