ബൈസൺവാലിയിൽ പുരയിടത്തിൽ കുഴിച്ചിട്ടിരുന്ന കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു
ഇടുക്കി ബൈസൺവാലിയിൽ പുരയിടത്തിൽ കുഴിച്ചിട്ടിരുന്ന കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഈശ്വരൻ(44 വയസ്) എന്നയാളാണ് 2 കിലോഗ്രാമിലധികം കഞ്ചാവുമായി പിടിയിലായത്. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശിയും പാർട്ടിയും ചേർന്നാണ് കഞ്ചാവ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ അഷ്റഫ്.കെ.എം, ദിലീപ്.എൻ.കെ, ബിജു മാത്യു, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) മാനുവൽ.എൻ.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, മുഹമ്മദ് ഹാഷിം, സുബിൻ.പി.വർഗ്ഗീസ് വനിത സിവിൽ എക്സൈസ് ഓഫീസർ വിസ്മയ മുരളി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിധിൻ ജോണി എന്നിവർ പാർട്ടിയിലുണ്ടായിരുന്നു .ആലപ്പുഴയിൽ 1.2 കിലോഗ്രാം കഞ്ചാവുമായി കൈനകരി സ്വദേശി വിനീത്(37 വയസ്) എന്നയാളെ പിടികൂടി. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ഫാറുക്ക് അഹമ്മദ്.എ, സന്തോഷ് കുമാർ.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ലാൽജി, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ജോബിൻ, ഹരീഷ്കുമാർ, ഷഫീക്ക്, ജില്ലാ സൈബർ സെൽ ഓഫീസർമാരായ അൻഷാദ്, പ്രമോദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.