വ്യാജ വെളിച്ചെണ്ണകള്‍ പിടികൂടാന്‍ പരിശോധനകള്‍ ശക്തമാക്കാനൊരുങ്ങി സംസ്ഥാന ഭക്ഷ്യവകുപ്പ്

Spread the love

തിരുവനന്തപുരം : വ്യാജ വെളിച്ചെണ്ണകള്‍ പിടികൂടാന്‍ പരിശോധനകള്‍ ശക്തമാക്കാനൊരുങ്ങി സംസ്ഥാന ഭക്ഷ്യവകുപ്പ്. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതികളുണ്ടെങ്കില്‍ 1800 425 1125 എന്ന നമ്പറിലൂടെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണകള്‍ പിടികൂടിയിരുന്നു. വെളിച്ചെണ്ണയുടെ വില വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് വ്യാജ ബ്രാന്‍ഡുകള്‍ അരങ്ങുവാഴുന്നത്. ഏഴ് ജില്ലകളില്‍ നിന്നായി 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് സംശയാസ്പദമായി പിടികൂടിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പിടികൂടിയത് കൊല്ലം ജില്ലയില്‍ നിന്നാണ്. ‘ഓപ്പറേഷന്‍ ലൈഫി’ന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് പരിശോധന നടന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കൂടുതല്‍ വെളിച്ചെണ്ണകള്‍ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *