മുടിയുടെ കാര്യത്തിൽ ഇനി ടെൻഷനേ വേണ്ട; കട്ടി കൂടാൻ നെല്ലിക്ക എണ്ണം മാത്രം മതി എങ്ങനെ ഉണ്ടാക്കാം
മുടിക്ക് ഒന്നും വരാതെ നോക്കാൻ ഏതറ്റം വരെയും പോവുന്ന ആളുകളാണ് നമ്മളൊക്കെ. എന്തെന്നാൽ നമ്മുടെ രൂപഭംഗിയുടെയും ആകാരത്തിന്റെയും വലിയൊരു അടയാളമായി നാം കണക്കാക്കുന്നത് പലപ്പോഴും മുടിയിഴകളാണ്. അതുകൊണ്ട് തന്നെ നാം മുടിയുടെ ഭംഗിയ്ക്കും ആരോഗ്യത്തിനും വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യാൻ താൽപര്യം കാണിക്കാറുണ്ട്. അത് പ്രകൃതിദത്ത വഴികളിലൂടെ ആണെങ്കിൽ പ്രത്യേകിച്ചുംപണ്ടത്തേത് പോലെയല്ല ഇന്നത്തെ കാലത്ത് മുടിയുടെ സ്വാഭാവിക ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മുടി കൊഴിച്ചിൽ, താരൻ, മുടിയുടെ കട്ടികുറവ് എന്നിവ. ചില ആരോഗ്യ പ്രശ്‌നങ്ങളും ഭക്ഷണത്തിലെ പോരായ്‌മകളും അവയ്ക്ക് കാരണമാവുന്നുണ്ട്. കൂടുതലും പോഷക ഘടകങ്ങളുടെ അപര്യാപ്‌തതയാണ് അതിലേക്ക് വഴിയൊരുക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ. അത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.എന്നാൽ കട്ടി കുറവ് പലരും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നം ആണെങ്കിലും അതിന് മരുന്നും ഭക്ഷണവും മാത്രമല്ല പ്രതിവിധി. ഏറ്റവും നല്ല എണ്ണ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അതുകൊണ്ട് മാത്രം നിങ്ങളുടെ മുടിയുടെ ആരോഗ്യം, കട്ടി കൂടുന്നതിലേക്ക് നയിക്കാൻ നിങ്ങൾക്ക് കഴിയും. പ്രധാനമായും മുടിയുടെ കട്ടികൂടാൻ നല്ല എണ്ണകളിൽ ഒന്നായി കണക്കാക്കുന്നത് നെല്ലിക്ക എണ്ണയാണ്. എന്തൊക്കെയാണ് അതിന്റെ ഗുണങ്ങളെന്ന് നോക്കാംരോമകൂപങ്ങളെ ആഴത്തിൽ പോഷിപ്പിക്കുകയും ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്തുകയും പൊട്ടൽ, ചുരുളൽ, മങ്ങൽ എന്നിവയ്ക്ക് വിട നൽകുകയും ചെയ്യുന്ന വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മുടിയുടെ കട്ടി കൂടാൻ പതിവായുള്ള ഉപയോഗം സഹായിക്കും.ഇതിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ഫോളിക്കിളുകളെ പോഷിപ്പിക്കുകയും വേരുകളെ ശക്തിപ്പെടുത്തുകയും ആരോഗ്യകരമായ തലയോട്ടിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. തലയോട്ടിയെയും മുടിയുടെ വേരുകളെയും ആഴത്തിൽ പോഷിപ്പിക്കുന്നതിലൂടെ, ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാനും വഴിയൊരുക്കുന്നു.ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അകാല നരയെ അകറ്റാനും മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും സഹായിക്കുന്നു. അംല എണ്ണയുടെ പതിവ് ഉപയോഗം ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നു, ഇത് മുടിയെ കൂടുതൽ തിളക്കമുള്ളതും മൃദുവും മിനുസമാർന്നതുമാക്കുന്നു.താരൻ, തലയോട്ടിയിലെ പ്രശ്നങ്ങൾ എന്നിവയെ ചെറുക്കുന്നു. ഈ എണ്ണ തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ശക്തമായ മുടി വളർച്ചയെ കൂടുതൽ പിന്തുണയ്ക്കുകയും ചെയ്യും. എന്നിവയൊക്കെ നെല്ലിക്ക എണ്ണയുടെ പ്രധാന ഗുണങ്ങളാണ്. എങ്കിലും മുടിയുടെ കട്ടി കൂടാൻ ഇത് വലിയൊരു പരിധിവരെ കാരണമാണ്.