കനകക്കുന്നില്‍ പൂക്കാലം; ബൊക്കെ നിര്‍മാണം കാണാനും മത്സരിക്കാനും തിരക്ക്

Spread the love

കനകക്കുന്ന് കൊട്ടാര വളപ്പില്‍ ഒരുക്കിയിരിക്കുന്ന കട്ട് ഫ്ളവര്‍ പുഷ്പവേദിയില്‍ കാഴ്ചക്കാരുടെ തിരക്ക്. ദിവസങ്ങളോളം വാടാതെ നില്‍ക്കുന്ന ഓര്‍ക്കിഡ്, ജിഞ്ചര്‍ ജില്ലി, ആന്തൂറിയം, ഹെലികോനിയ, ടൂലിപ്സ്, ഹൈഡ്രാഞ്ചിയ തുടങ്ങിയ പുഷ്പങ്ങള്‍ വിവിധ തരത്തിലാണ് ഇവിടെ അലങ്കരിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കേരളീയത്തില്‍ ഏറെ ജനകീയമായ വേദികളിലൊന്നാണിത്.പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കിയാണ് പ്രദര്‍ശനം. തടിയില്‍ പണിത ചുണ്ടന്‍ വള്ളത്തിലും ഈറ കൊണ്ടുണ്ടാക്കിയ മുറം, പായ, വട്ടി എന്നിവയിലുമാണ് വ്യത്യസ്തങ്ങളായ ബൊക്കെകള്‍ തീര്‍ത്തിരിക്കുന്നത് .

ഇതിനു പുറമെ കട്ട് ഫ്ളവര്‍ അറേഞ്ച്മെന്റ് മത്സരമായും ഇവിടെ നടത്തുന്നുണ്ട്. പരിപാടിയുടെ ആദ്യ രണ്ടു ദിനങ്ങളില്‍ പൊതുജനങ്ങള്‍ക്കും ശനിയും ഞായറും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുമാണ് മത്സരം. തിങ്കളാഴ്ച വെജിറ്റബിള്‍ കാര്‍വിംഗ് മത്സരമാണ്. ഇതിനു പുറമെ കനകക്കുന്നിലെ പ്രവേശനകവാടം മുതല്‍ ചെടികളുടെ വിപുലമായ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഫ്ളവര്‍ ഷോ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവിടെ പുഷ്‌പോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *