കേരളീയത്തില്‍ ഉണര്‍ന്നു കരകൗശല ഗ്രാമങ്ങള്‍
കേരളത്തിലെ തനത് കരകൗശല ഗ്രാമങ്ങള്‍ പുന:സൃഷ്ടിച്ച് കേരളീയം വേദി. ബേപ്പൂര്‍, പയ്യന്നൂര്‍, ആറന്‍മുള എന്നിങ്ങനെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് എത്തിയ 15 തനത് കരകൗശല വിദഗ്ധ സംഘമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലെത്തി തത്സമയം കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നത്.
പരമ്പരാഗത സംഗീതോപകരണങ്ങള്‍, ബേപ്പൂര്‍ ഉരുവിന്റെ മാതൃക എന്നിവയുടെ നിര്‍മാണം, മ്യൂറല്‍ ആര്‍ട്ട്, തഴപ്പായ, വൈക്കോല്‍ ഉല്‍പ്പന്നങ്ങള്‍, തോല്‍പ്പാവ, പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ വെങ്കല ശില്‍പങ്ങള്‍, കന്യാകുമാരിയിലെ സീഷെല്‍ നിര്‍മാണം,
കഥകളി കോപ്പ്, കൈത്തറി നെയ്ത്ത്, ആറന്മുള കണ്ണാടി, തൃശ്ശൂരില്‍ നിന്നുള്ള നെറ്റിപ്പട്ടം, വുഡ് കാര്‍വിങ്ങ്, ടെറാകോട്ട, പൂരം ക്രാഫ്റ്റ്, ഗ്രാമീണ കുരുത്തോല ഉത്പന്നങ്ങള്‍ എന്നിവയുടെ ലൈവ് നിര്‍മാണമാണ് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ഒരുക്കിയ പ്രദര്‍ശനത്തിലുള്ളത്.