ബിജെപിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപിക്കെതിരെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ബിജെപിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപിക്കെതിരെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി ഓഫീസിലേക്ക് നടത്തിയ മാർച്ച് വഴുതക്കാട് വുമൺസ് കോളേജിന് സമീപം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും മുഖ്യമന്ത്രിയുടെ കോലത്തിൽ ചെരുപ്പ് മാലയണിഞ്ഞും കോലം കത്തിച്ചുമായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. തുടർന്ന് രണ്ട് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസ് മാർച്ച് അവസാനിപ്പിച്ച് പിരിഞ്ഞു പോയതിന് പിന്നാലെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നിൽക്കുകയാണ്.