കേരളപ്പിറവി ദിനം : അതിദാരിദ്രുമുക്ത സംസ്ഥാനമായി സർക്കാർ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : കേരളം ദൈവത്തിന്റെ സ്വന്തം നാട്, 1956 നവംബർ 1-ന് ഭാഷാടിസ്ഥാനത്തിൽ ഒരു സംസ്ഥാനമായി രൂപീകൃതമായി. ഈ ദിനമാണ് കേരളപ്പിറവി ദിനമായി നാം ആഘോഷിക്കുന്നത്. ഐക്യകേരളത്തിനുവേണ്ടിയുള്ള മലയാളികളുടെ നിരന്തരമായ പോരാട്ടങ്ങളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്കാരമാണ് ഈ ദിനം. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം കേരളത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ചരിത്രത്തിലെ ഒരു നിർണ്ണായക നാഴികക്കല്ലായിരുന്നുകേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് സർക്കാർ പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. വൈകിട്ട് 3.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുപ്രഖ്യാപനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പ്രഖ്യാപനം നടത്തുന്നതോടെ രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറും.കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് 69 വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് നിര്‍ണായക പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.കണക്കുകള്‍ക്കപ്പുറം ഭക്ഷണം, താമസ സൗകര്യം, ചികിത്സ എന്നിവ ലഭിക്കാതെ ഒരാള്‍ പോലും കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതിന് കൂടിയാണ് ഈ പ്രഖ്യാപനം. എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് പ്രഖ്യാപനം. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകയാണിതെന്നായിരുന്നു കേരളപ്പിറവി ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

