നെയ്യാറ്റിൻകരയിൽ കാമുകിയുടെ പ്രണയ ചതിയിൽ വീഴുന്നു വിദ്യാർത്ഥി മനംനൊന്ത് ആത്മഹത്യ ചെയ്തു
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ കാമുകിയുടെ പ്രണയ ചതിയിൽ വീഴുന്നു വിദ്യാർത്ഥി മനംനൊന്ത് ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹൻ (23) ആണ് ആത്മഹത്യ ചെയ്തത്. ധനുവച്ചപുരം വി.ടി.എം എൻ .എസ് .എസ് കോളേജ് പി.ജി വിദ്യാർത്ഥിയാണ് മിഥു മോഹനൻ . കഴിഞ്ഞ ദിവസമാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മിഥുനെ കണ്ടെത്തിയത്. 5 വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകി മിഥുനെ ഉപേക്ഷിച്ച് തുടർന്നാണ് മനംനൊന്ത് മിഥു ആത്മഹത്യ ചെയ്യാൻ ഇടയായെന്ന് മിഥുന്റെ മാതാപിതാക്കൾ പറഞ്ഞു . തന്റെ മകനോട് പലപ്പോഴും യുവതി നീ പോയി ചാവട എന്ന് പറയുകയും നീ മരിച്ചാൽ ഞാൻ സന്തോഷത്തോടെ ജീവിക്കുമെന്നും മിഥുന്റെ കാമുകി പറഞ്ഞതായി മിഥുന്റെ മാതാപിതാക്കൾ ആരോപിച്ചു. അതേസമയം ദേശീയ സ്പോർട്സ് താരമാണ് മിഥു . മിഥുന്റെ ആത്മഹത്യ കത്തും പുറത്തുവന്നിട്ടുണ്ട് . തന്റെ മകന്റെ കൈയ്യിൽ നിന്ന് പണവും വിലകൂടിയ ഫോണും ലാപ്ടോപ്പും പ്രണയ ചതിയിലൂടെ കാമുകി തട്ടിയെടുത്തുവെന്നും ഇതിന്റെ തെളിവുകൾ ഉണ്ടെന്നും മിഥുന്റെ മാതാപിതാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കി. നിലവിൽ പ്രണയ ചതി നടത്തിയ യുവതിക്കെതിരെ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ടെന്ന് മിഥുന്റെ മാതാപിതാക്കൾ പറഞ്ഞു.