നാട്ടിലിറങ്ങി പുലി; ഭീതിയിൽ ജനങ്ങൾ
മലപ്പുറം : പെരിന്തൽമണ്ണയ്ക്കടുത്ത് മണ്ണാർമല പ്രദേശത്ത് ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞു. വ്യാഴാഴ്ച രാത്രി 7.38-നാണ് മാട് റോഡിന് തൊട്ടടുത്ത് പാറയിലൂടെ പുലി നടന്നുപോകുന്ന ചിത്രം ക്യാമറയിൽ പതിഞ്ഞത്. ഈ പ്രദേശത്ത് കുറഞ്ഞ കാലത്തിനിടെ ആറാമത്തെ തവണയാണ് പുലി ക്യാമറയ്ക്കു മുൻപിലെത്തുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ കടന്നുപോകുന്ന മാനത്തുമംഗലം-കാര്യാവട്ടം ബൈപ്പാസ് റോഡിൽ മണ്ണാർമല മാട് റോഡ് ഭാഗത്താണ് സ്ഥിരമായി പുലിയിറങ്ങുന്നത്. ഇതിന് ഇരുഭാഗത്തുമായി മണ്ണാർമല പള്ളിപ്പടിയിലും മാനത്തുമംഗലത്തുമായി നിരവധി വീടുകളുണ്ട്. സിസിടിവി ദൃശ്യം മുകളിൽ അതേ സമയം മണ്ണാർക്കാട് കണ്ടമംഗലത്തും പുലി സാന്നിധ്യം ഉള്ളതായി സംശയം. വളർത്തുനായയെ പുലി കടിച്ചതായി സംശയം .മുടിക്കുന്നിൽ ചാമിയുടെ വളർത്തുനായയാണ് ആക്രമിക്കപ്പെട്ടത്. കണ്ടമംഗലം ചോലയിൽ മുഹമ്മദിൻ്റെ ചായ കടയുടെ സമീപത്ത് വെച്ചാണ് സംഭവം. പുലിയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ പറയുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കുട് സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യംതൃശൂർ മലക്കപ്പാറയിൽ നാലു വയസുകാരനെ പുലി ആക്രമിച്ചു. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറ വീരൻകുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്. ബേബിയുടെയും, രാധികയുടെയും മകനായ രാഹുലിനെയാണ് പുലി ആക്രമിച്ചത്.കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കണ്ടാണ് ഉണര്‍ന്നതെന്ന് പിതാവ് പറയുന്നു .ഉടന്‍ തന്നെ ബഹളം വെക്കുകയും കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയുമായിരുന്നുവെന്നും പിതാവ് പറയുന്നു. കുട്ടിയുടെ തലക്ക് പുറകിലായി മുറിവുണ്ട്. തേയില തൊഴിലാളികളാണ് ബേബിയും, രാധികയും. കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.