മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വിട : മൃതദേഹം തിരുവനന്തപുരത്തെ മകൻ്റെ വീട്ടിലെത്തിച്ചു : ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് വിലാപയാത്ര ആരംഭിക്കും
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം തിരുവനന്തപുരത്തെ മകൻ്റെ വീട്ടിലെത്തിച്ചു. വിശ്രമജീവിതം തുടങ്ങിയത് മുതൽ വിഎസ് ഇവിടെയാണ് ചിലവഴിച്ചിരുന്നത്. നേരത്തെ എകെജി സെൻ്ററിൽ പൊതുദർശനത്തിനായെത്തിച്ച വി എസിനെ പ്രവർത്തകർ എന്നും ചേർത്ത് വിളിച്ച കണ്ണേ.. കരളേ വിഎസേ എന്ന മുദ്രാവാക്യത്തോടെയാണ് യാത്രയാക്കിയത്. രാത്രി വൈകിയും നീണ്ട് കിടക്കുന്ന വരിയിൽ പ്രിയ സഖാവിനെ ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലായിരുന്നു പ്രവർത്തകർ. എന്നാൽ 11. 30 ന് പൊതുദർശനം അവസാനിപ്പിച്ചതായി നേതാക്കൾ അറിയിച്ചു.. എകെജി പഠന കേന്ദ്രത്തിൽ പ്രിയ വിഎസിന് വിട നൽകാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്. നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകിയാണ് മകൻ്റെ വീട്ടിലേക്ക് വിഎസിനെ എത്തിക്കാനായത്. എകെജി സെൻ്റർ മുതൽ വേലിക്കകത്ത് വീടു വരെ പ്രവർത്തകർ ആംബുലൻസിനെ അനുഗമിച്ച് അന്ത്യാഭിവാദ്യമർപ്പിച്ചു..പ്രിയ നേതാവിൻ്റെ വിയോഗത്തിൽ കുടുംബത്തോടൊപ്പം ചേരുകയാണ് നേതാക്കളും. പാർട്ടി കേന്ദ്ര കമ്മറ്റിക്ക് വേണ്ടി സിപിഎം സെക്രട്ടറി എം എ ബേബി റീത്ത് സമർപ്പിച്ചു. സംസ്ഥാന കമ്മറ്റിക്ക് വേണ്ടി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം തിരുവനന്തപുരത്തെ മകൻ്റെ വീട്ടിലെത്തിച്ചു.

വിശ്രമജീവിതം തുടങ്ങിയത് മുതൽ വിഎസ് ഇവിടെയാണ് ചിലവഴിച്ചിരുന്നത്. നേരത്തെ എകെജി സെൻ്ററിൽ പൊതുദർശനത്തിനായെത്തിച്ച വി എസിനെ പ്രവർത്തകർ എന്നും ചേർത്ത് വിളിച്ച കണ്ണേ.. കരളേ വിഎസേ എന്ന മുദ്രാവാക്യത്തോടെയാണ് യാത്രയാക്കിയത്. രാത്രി വൈകിയും നീണ്ട് കിടക്കുന്ന വരിയിൽ പ്രിയ സഖാവിനെ ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലായിരുന്നു പ്രവർത്തകർ. എന്നാൽ 11. 30 ന് പൊതുദർശനം അവസാനിപ്പിച്ചതായി നേതാക്കൾ അറിയിച്ചു.. എകെജി പഠന കേന്ദ്രത്തിൽ പ്രിയ വിഎസിന് വിട നൽകാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്. നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകിയാണ് മകൻ്റെ വീട്ടിലേക്ക് വിഎസിനെ എത്തിക്കാനായത്. എകെജി സെൻ്റർ മുതൽ വേലിക്കകത്ത് വീടു വരെ പ്രവർത്തകർ ആംബുലൻസിനെ അനുഗമിച്ച് അന്ത്യാഭിവാദ്യമർപ്പിച്ചു..പ്രിയ നേതാവിൻ്റെ വിയോഗത്തിൽ കുടുംബത്തോടൊപ്പം ചേരുകയാണ് നേതാക്കളും. പാർട്ടി കേന്ദ്ര കമ്മറ്റിക്ക് വേണ്ടി സിപിഎം സെക്രട്ടറി എം എ ബേബി റീത്ത് സമർപ്പിച്ചു. സംസ്ഥാന കമ്മറ്റിക്ക് വേണ്ടി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസിനെ കുറിച്ച് പ്രധാനമന്ത്രി അനുസ്‌മരിച്ചു.

മുതിർന്ന നേതാവിന്റെ വിയോഗം പൊതുജീവിതത്തിൽ ഒരു ശൂന്യത സൃഷ്ടിക്കുമെന്ന് മമത എക്സിൽ കുറിച്ചു.കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദൻ അവശേഷിപ്പിക്കുന്നു.

പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവമായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം.ഈ വിപ്ലവ സൂര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, @cpimspeak സഖാക്കള്‍ക്കും, കേരള ജനതയ്ക്കും എന്റെ ആത്മാർഥമായ അനുശോചനം.എന്റെയും തമിഴ്‌നാട് ജനതയുടെയും പേരിൽ ബഹുമാനപ്പെട്ട @regupathymla ആ മഹാനായ നേതാവിന് ആദരാഞ്ജലി അർപ്പിക്കും.
അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി കേരളത്തിൻ്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതം.ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നു. കേരള സർക്കാരിനെയും സി പി ഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവെയ്പ്പിന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും. ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത്. പാർട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്. കൂട്ടായ നേതൃത്വത്തിലൂടെയേ ആ നഷ്ടം പാർട്ടിക്കു നികത്താനാവൂ. ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ചതിന്റെ ഒരുപാട് സ്മരണകൾ മനസ്സിൽ ഇരമ്പുന്ന ഘട്ടമാണിത്.ദുഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധിഅനുശോചിച്ച് പ്രതിപക്ഷനേതാവ് രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തിൽ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ നേതാവ്. രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വി.എസ് നിലയുറപ്പിച്ചത്. അത് വി.എസ് ആസ്വദിച്ചുവെന്നും തോന്നിയിട്ടുണ്ട് വി ഡി സതീശൻ അനുശോചിച്ചു.