ബൈക്കിൽ അഞ്ച് ലിറ്റർ ചാരായം സൂക്ഷിച്ചിരുന്ന യുവാവ് പിടിയിൽ

Spread the love

നെയ്യാറ്റിൻകര : അനികൃതമായി ബൈക്കിൽഅഞ്ച് ലിറ്റർ ചാരായം സൂക്ഷിച്ചിരുന്ന യുവാവ് പിടിയിൽ. പെരുമ്പഴുതൂർ കടവൻകോട് കോളനി സ്വദേശി അശോകൻ (42) നെയാണ് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസ് സംഘം പിടികൂടിയത്. തിരുവനന്തപുരം -കളിക്കാവിള – ദേശീയപാതയിലൂടെ നെയ്യാറ്റിൻകര ടി.ബി ജംഗ്ഷന് സമീപത്ത് ബൈക്കിൽ എത്തിയ യുവാവിനെ സംശയം തോന്നി എക്സൈസ് സംഘം പരിശോധിച്ചപ്പേഴാണ് ചാരായം കണ്ടെത്തിയത്. അധികൃതമായി ചാരായം കൈവശം വെച്ചതിനെതുടർന്ന് അബ്കാരി ആക്ട് പ്രകാരം എക്സൈസ് കേസെടുത്തു.പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ആർ ജിനേഷ് , യു എസ് ശ്രീനു, മുഹമ്മദ് അനിസ്, ഷിൻ്റോ എബ്രഹാം, എം നന്ദകുമാർ, പ്രിവൻ്റ്റ്റീവ് ഓഫീസർമാരായ ഗ്രേഡ് കെ ആർ രജിത്ത്, എം എസ് അരുൺ കുമാർ എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *