കെഎസ്ആർടിസി ബസ് തട്ടി ടൂവീലർ യാത്രികയ്ക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം : കെഎസ്ആർടിസി ബസ് തട്ടി ടൂവീലർ യാത്രികയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് കുശർകോട് സ്വദേശിനി (52) ആണ് മരിച്ചത്. വലിയ മലയിൽ മുള്ളുവേങ്ങമൂട് പ്രെട്രോൾ പമ്പിന് സമീപം ഇന്ന് 12 മണിയോടെയാണ് അപകടം നടന്നത്.തിരുവനന്തപുരത്ത് നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസ് അതേ ദിശയിൽ സഞ്ചരിച്ച ടൂവീലറിൽ തട്ടിയതിനെ തുടർന്ന് ദീപ തെറിച്ച് റോഡിൽ വീഴുകയും ബസ് തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. പനയ്ക്കോട് ബന്ധു വീട്ടിലേക്ക് പോയതായിരുന്നു ഇവർ. അപകടത്തിൽ അവലിയമല പോലീസ് കേസ് എടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *