കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി നിറത്തിലേക്ക്
കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും മാറ്റാന്‍ ഒരുങ്ങുന്നു. കാക്കി നിറത്തിലേക്കാണ് യൂണിഫോം മാറ്റുന്നത്. രണ്ട് മാസത്തിനകം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനം. മൂന്ന് കോടി രൂപ മുടക്കിയാണ് യൂണിഫോം മാറ്റുന്നത്.നിലവിലെ നീലഷര്‍ട്ടും പാന്റുമാണ് കാക്കിയിലേക്ക് മാറ്റുന്നത്. അതേസമയം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലെ നീല യൂണിഫോം തുടരും. പത്തുവര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സൗജന്യമായി കെഎസ്ആര്‍ടിസി യൂണിഫോം വിതരണം ചെയ്യുന്നത്. യൂണിഫോം കാക്കിയിലേക്ക് മാറ്റുന്നതില്‍ തൊഴിലാളി യൂണിയനുകള്‍ക്കും യോജിപ്പാണ്.നേരത്തെ തന്നെ യൂണിഫോം നീലയില്‍ നിന്ന് കാക്കി നിറത്തിലേക്ക് മാറ്റണമെന്ന് ജീവനക്കാരും യൂണിയനുകളും ആശ്യപ്പെട്ടിരുന്നു. നീലയില്‍ ചെളിപിടിക്കുന്നത് പെട്ടന്ന് അറിയാന്‍ കഴിയുമെന്നാണ് ഇവര്‍ പറഞ്ഞിരുന്ന കാരണം.