ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൻറെ നിയന്ത്രണ നഷ്‌ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച അപകടം.കരമന-കളിയിക്കാവിള ദേശീയ പാതയിൽ പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കവളാകുളം സായിഭവനിൽ സായികുമാറിൻ്റെ മകൻ എസ്.കെ ഉണ്ണിക്കണ്ണൻ ആണ് (33) മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം.സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഉണ്ണിക്കണ്ണൻ നെയ്യാറ്റിൻകരയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കണ്ണനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.