ഭാരത് ജോഡോ യാത്ര പ്രസംഗം :ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍
ഭാരത് ജോഡോ യാത്രയ്ക്കിടെ ‘ലൈംഗികപീഡന’ത്തിന് ഇരയായവരെക്കുറിച്ച് നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍. സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ എത്തിയത്.ഭാരത് ജോഡോ യാത്രയില്‍ ശ്രീനഗറില്‍ വെച്ച് രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ വിശദീകരണം തേടിയാണ് പൊലീസ് എത്തിയിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ പരാതി പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാഹുലിന് നോട്ടീസ് അയച്ചിരുന്നു.