കൊറിയറിൽ എത്തിയ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ പിടികൂടി

Spread the love

കാസർഗോഡ്: ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് സ്വദേശിയായ ദിൽജിത്ത്.എം.വി (19 വയസ്) എന്നയാളാണ് പിടിയിലായത്. 448 ഗ്രാം ഹാഷിഷ് അടങ്ങിയ മിഠായികൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഹോസ്ദുർഗ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു കുമാർ.ഇ.വി യും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.കിഴക്കുംകരയിലെ ഒരു പാഴ്സൽ സ്ഥാപനത്തിനു സമീപത്തുവെത്താണ് ദിൽജിത്ത് അറസ്റ്റിലായത്. പ്ലാസ്റ്റിക് പാക്കറ്റുകളിൽ മാല പോലെ നിറച്ച മിഠായികളായാണ് ലഹരി വസ്തുക്കൾ കൊറിയറിൽ എത്തിയത്. കാഞ്ഞങ്ങാട്ടും പരിസരത്തും ലഹരി മിഠായി വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം തുടരുന്നതിനിടെയാണ് കൊറിയർ വഴിയാണ് ഈ മിഠായികൾ എത്തുന്നതെന്ന വിവരം കൂടി എക്സൈസിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *