സുനാമിയെന്ന് തോന്നിപ്പിക്കുന്ന പോർച്ചുഗലിൽ കടലിനു മുകളിൽ രൂപപ്പെട്ട കാഴ്ച
പോർട്ടോ :സുനാമിയെന്ന് തോന്നിപ്പിക്കുന്ന പോർച്ചുഗലിൽ കടലിനു മുകളിൽ രൂപപ്പെട്ട കാഴ്ച. ഭയപ്പെടുത്തുന്ന റോൾ മേഘം പ്രത്യക്ഷപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. യൂറോ ന്യൂസിൻ്റെ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച രാജ്യത്ത് ഉഷ്ണതരംഗം വീശിയടിച്ചപ്പോഴാണ് ഈ സംഭവം നടന്നത്. ഇടിമിന്നലിന്റെ അരികിൽ, താരതമ്യേന തണുത്ത വായു ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുവിലേക്ക് നീങ്ങുമ്പോൾ റോൾ മേഘങ്ങൾ രൂപം കൊള്ളുന്ന അപൂർവ കാലാവസ്ഥാ പ്രതിഭാസമുണ്ടാകുന്നെന്ന് വിദഗ്ധർ പറയുന്നു.