വിവാദ ആഘോഷം: നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

Spread the love

വിവാദ ആഘോഷത്തിൽ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ.അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദുഖാചരണം നിലനിൽക്കെയായിരുന്നു ആഘോഷം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. അതേ സമയം ദുരന്തത്തിൽ മരണപ്പെട്ട മുഴുവൻ മൃതദേഹവും തിരിച്ചറിഞ്ഞു.

ജൂൺ 20 ന് എയർ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്‌സിന്റെ ഗുരുഗ്രാം ഓഫീസിൽ നടന്ന വിവാദ പാർട്ടിയിലാണ് നാല് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ എയർ ഇന്ത്യയുടെ അച്ചടക്ക നടപടി. കമ്പനി സിഎഫ്ഒ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരടക്കമാണ് പാർട്ടിയിൽ പങ്കെടുത്തത്.

അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ പോലും കാണാൻ കഴിയാത്ത സാഹചര്യത്തിൽ ആഘോഷ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എയർ ഇന്ത്യക്ക് നേരെ വിമർശനം ശക്തമാവുകയാണ്.

എയർ ഇന്ത്യയും ടാറ്റ ഗ്രൂപും ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി കറുപ്പണിഞ്ഞതിനിടെയായിരുന്നു സാറ്റ്‌സിലെ ആഘോഷം. പ്രതിഷേധം ഉയർന്നതോടെ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമാണെന്നും ഇപ്പോൾ പുറത്തുവന്ന ആഘോഷവിഡിയോയെ അംഗീകരിക്കുന്നില്ലെന്നും എയർ ഇന്ത്യകമ്പനി വക്താവ് വിശദീകരിച്ചു. ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യയുടെ നിരവധി ക്രമക്കേടുകളാണ് ഡിജിസിഐ കണ്ടെത്തിയത്. അതേ സമയം ദുരന്തത്തിൽ മരണപ്പെട്ട 275 പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞു. മുഴുവൻ മൃതദേഹങ്ങളും ബന്ധുക്കൾക്ക് കൈമാറിയാതായി ആശുപത്രി അതികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *