പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുക സി.ഇ.ഒ അവകാശ ദിനാചരണം നടത്തി
പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുക സി.ഇ.ഒ അവകാശ ദിനാചരണം നടത്തി കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ/ ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം 5 വർഷം പിന്നിട്ടിട്ടും പുതുക്കി നിശ്ചയിച്ചു നൽകിയിട്ടില്ല. ഏറ്റവും ഒടുവിൽ പരിഷ്കരിച്ചത് 2019 ലാണ് . *15/02/2021 ലെ 31/2021 സഹകരണ വകുപ്പ് ഉത്തരവ്* പ്രകാരം പരിഷ്കരിച്ച് നടപ്പിലാക്കിയ ശമ്പള സ്കെയിൽ ആണ് ഇപ്പോൾ ലഭിക്കുന്നത്.ജീവിത സൂചിക വർദ്ധിക്കുന്നത് അനുസരിച്ച് സംഘങ്ങളുടെ നിലനിൽപ്പു പരിഗണിച്ചും മേഖലയുടെ വളർച്ചക്കും ഉയർച്ചക്കും കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പള പരിഷ്കരണം താമസം കൂടാതെ നടപ്പിലാക്കേണ്ടത് അനിവാര്യമാണ് എന്നതിനാൽ കേന്ദ്ര ഗവൺമെൻറ് ജീവനക്കാർക്കും സംസ്ഥാന സർക്കാർ ജീവനക്കാർക്കും ശമ്പളം പരിഷ്കുന്നത് പോലെ തന്നെ സഹകരണ മേഖലയിലെ ജീവനക്കാർക്കും കേരള സർവീസ് റൂൾ, സഹകരണ നിയമം ഇവയുടെ അടിസ്ഥാനത്തിൽ പരിഷ്കരിച്ചു കിട്ടുന്നതിന് താമസം വരുത്തരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ പ്രാഥമിക സഹകരണസംഘം ജീവനക്കാരുടെ സംഘടനയായ കോ കോപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ.ഒ) ഇന്ന്24/06/202 ഇന്ന് അവകാശ ദിനമായി ആചരിച്ചു. ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി,സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി,സഹകരണ സംഘം രജിസ്ട്രാർ എന്നിവർക്ക് സംസ്ഥാന പ്രസിഡണ്ട് പി ഉബൈദുള്ള എം. എൽ.എ,ജനറൽ സെക്രട്ടറി പൊൻൻപാറ കോയക്കുട്ടി ,വർക്കിംഗ് പ്രസിഡണ്ട്ണ്ട് ഹാരിസ് ആമിയൻ ,ട്രഷറർ പി.ടി മനാഫ്, സെക്രട്ടറിമാരായ സി.എച്ച്. മുഹമ്മദ് മുസ്തഫ, കെ. അഷറഫ് എന്നിവർ നൽകി. അതിനോട് അനുബന്ധിച്ച് സംഘങ്ങളിലെ/ ബാങ്കുകളിലെ സി ഇ.ഒ മെമ്പർമാരും, സഹകരണ ജീവനക്കാരും ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ബാഡ്ജുകൾ ധരിച്ച് സംഘങ്ങളിൽ/ ബാങ്കുകളിൽ ഹാജരാവുകയും, ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം അതാത് യൂണിറ്റ് കമ്മിറ്റികൾ ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രിക്ക് ഇ മെയിൽ അയക്കുകയും ചെയ്തു. സംസ്ഥാന ഭാരവാഹികളായ ടി എ എം ഇസ്മായിൽ മുസ്തഫ പൊന്നം പാറ കെ കെ സി റഫീഖ് ഇക്ബാൽ ഖത്തറമ്മൽ പി പി മുഹമ്മദലി , എൻ അലവി,കെ കുഞ്ഞുമുഹമ്മദ് അൻവർ താനാളൂർ നിസാർ കെ വയനാട് നസീർ ചാലാട് ജില്ലാ താലൂക്ക് ഭാരവാഹികളായ മുസ്തഫ അബ്ദുല്ലത്തീഫ് , അനീസ് കൂരിയാടൻ,ജബ്ബാർ വളാഞ്ചേരി,നൗഷാദ് പുളിക്കൽ ഹുസൈൻ ഊരകം, ഖാദർ ഖാത്തിം,എം.എ ഖലീൽ,അഷറഫ് മ ടക്കാട്, കലീലുറഹ്മാൻ ആലക്കോട്, റഫീക്ക് തളിപ്പറമ്പ,ഷംസുദ്ദീൻ അഞ്ചു കുന്ന്, അബ്ദുള്ള തരുവണ, ജാഫർ മാവൂർ, നജ്മുദ്ദീൻ മണക്കാട്, സന്തോഷ് കടലുണ്ടി, ,റഷീദ് മുത്തനിൽ,ഹുസൈൻ കാഞ്ഞിരപ്പുഴ , സന്തോഷ് പി. ടി,സൈനുൽ ആബിദീൻ, പി.എച്ച് സുധീർ ,ടി.എ.റസാക്ക്, അബ്ദുറഹിമാൻ പടന്ന,വി.കെ സുബൈദ ,റസീന കൈരളി,സബൂറ മിയാനത്ത്,അയ്യപ്പൻ ചെത്തല്ലൂർ , ,ഷാഫി പരി,അക്ക്ബറലി പൂക്കോട്ടൂര്‍,റിയാസ് പാറക്കല്‍,ടി.പി.നജ്മുദ്ധീന്‍,പി.മുസ്തഫ,വി.ടി.അബ്ദുല്‍ അസീസ്,ഷറഫുദ്ധീന്‍ വട്ടക്കുളം ,കെ.ടി.മുജീബ്,പി.ജാഫര്‍,ടി.നിയാസ് ബാബു ,ഇ.സി.സിദ്ധീഖ്,സെമീര്‍ ഹുസൈന്‍ കോട്ടക്കല്‍ , സിറാജ് പത്തില്‍,അന്‍വര്‍ നാലകത്ത് തുടങ്ങിയവർ ജില്ലാ താലൂക്ക് തലങ്ങളിൽ നേതൃത്വം നൽകി. ശമ്പളപരിഷ്കരണ നടപടികൾ ത്വരിതഗതിയിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സി ഇ ഒ നടത്തുന്ന ശക്തമായ പ്രക്ഷോഭ പരിപാടികളുടെ തുടക്കമാണ് ഈ അവകാശ ദിനാചരണവും നിവേദനവും. ശമ്പള പരിഷ്കരണം നടപ്പിലാക്കി കിട്ടുന്നതുവരെ ജീവനക്കാരെ അണിനിരത്തി സമരപരിപാടികളുമായി സിഇഒ മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡണ്ട്. പി. ഉബൈദുള്ള എംഎൽഎ, ജനറൽ സെക്രട്ടറി പൊൻൻപാറ കോയക്കുട്ടി ,വർക്കിംഗ് പ്രസിഡണ്ട്ണ്ട് ഹാരിസ് ആമിയൻ ,ട്രഷറർ പി.ടി മനാഫ് എന്നിവർ പറഞ്ഞു.