ആയുധം ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
ആയുധം ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.വീട്ടിനുള്ളിൽ ബഹളം വയ്ക്കുകയും അത് ചോദ്യം ചെയ്തതിൽ വിരോധം കൊണ്ട് വെട്ടുകത്തി ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്ത കല്ലിയൂർ കാക്കാമൂല ഇലവിൻവിള വീട്ടിൽ സച്ചു (25) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നിരവധി കേസുകൾ മറ്റു സ്റ്റേഷനുകളിലും നിലവിൽ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.