കേരളത്തിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ഇല്ലെന്ന് വ്യക്തമാക്കി ദക്ഷിണ റെയില്‍വേ

Spread the love

കോഴിക്കോട്: കേരളത്തിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ഇല്ലെന്ന് വ്യക്തമാക്കി ദക്ഷിണ റെയില്‍വേ. കേരളത്തിലെ രണ്ട് റെയില്‍ പാതകളിലൂടെ ഓടിക്കാവുന്നതില്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് റെയില്‍വേ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകള്‍ കേരളത്തിലെ രണ്ടുപാതകളിലൂടെ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണെന്നും ദക്ഷിണ റെയില്‍വേ വ്യക്തമാക്കുന്നു.കേരളത്തില്‍ മൂന്നാം റെയില്‍പ്പാതയോ കണ്ണൂരോ കാസര്‍കോട്ടോ റെയില്‍വേ യാര്‍ഡോ ഉണ്ടെങ്കില്‍ ഒരു ട്രെയിന്‍ കൂടി അനുവദിക്കാമെന്ന് റെയില്‍വേ അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ കേരളത്തിലെ റെയില്‍വേ പാതകളുടെ ഉപയോഗം 120 ശതമാനത്തോളമാണ്. അതിനാല്‍ തന്നെ അറ്റക്കുറ്റപ്പണികള്‍ നടത്താന്‍ സമയം ലഭിക്കുന്നില്ലെന്നും റെയില്‍വേ പറയുന്നു.പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തില്‍ പുതിയ പാത നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കുമോ എന്ന കാര്യം ഉറപ്പാക്കാനാകില്ല. കേരളത്തില്‍ പ്രഖ്യാപിച്ച പല പദ്ധതികളും സ്ഥലമേറ്റെടുക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണം വൈകുന്നു. കായംകുളത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആലപ്പുഴയില്‍ നിന്ന് അമ്പലപ്പുഴയിലേക്കും, അവിടെ നിന്നും എറണാകുളത്തേക്കുമുള്ള പാത ഇരട്ടിപ്പിക്കാനും സാധിച്ചിട്ടില്ലെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *