കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയായ യുവതിയെ പീഡിപ്പിച്ച കേസിൽ : പ്രതിയെ പോലീസ് പിടികൂടി
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അറ്റന്‍ഡറായ വടകര സ്വദേശി ശശീന്ദ്രനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്ത്. ഇയാളെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്.ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ പീഡനത്തിന് വിധേയയാക്കിയെന്നായിരുന്ന പരാതി . ശസ്ത്രക്രിയക്ക് ശേഷം മയക്കം പൂര്‍ണ്ണമായും മാറാത്ത അവസ്ഥയിലായിരുന്നു താന്‍ എന്നും യുവതി പറഞ്ഞു.സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ മെഡിക്കല്‍ കോളേജ് അന്വേഷണസമിതിയെ നിയമിച്ചിരുന്നു.