കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിന്‍റെ ബോഗി കത്തി നശിച്ച സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം

Spread the love

കണ്ണൂർ: കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിന്‍റെ ബോഗി കത്തി നശിച്ച സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. തീ പിടിച്ച ബോഗിയും ബിപിസിഎൽ സംഭരണിയും തമ്മിൽ വെറും 100 മീറ്റർ അകലം മാത്രമാണുണ്ടായിരുന്നത്.തീ നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ലെങ്കിൽ വൻ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമായിരുന്നുവെന്ന് വിദഗ്ധർ‌ പറയുന്നു. ബോഗി എൻജിനിൽ നിന്ന് വേർപ്പെടുത്തിയതിനു ശേഷമാണ് ബോഗിയിൽ തീ പടർന്നത്.അതിനാൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യതകളും വിരളമാണ്. അതേ സമയം ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ ട്രെയിനുള്ളിലേക്ക് അക്രമികൾ കടന്നതിനുള്ള തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ബോഗിയിൽ നിന്ന് കല്ല് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *