പെട്രോൾ പമ്പുകളിൽ ബൈക്കിലെത്തി പണം അടങ്ങിയ ബാഗ് പിടിച്ചു പറി നടത്തിയ യുവാക്കൾ പൊഴിയൂർ പോലീസിൻ്റെ പിടിയിൽ
. മര്യാപുരം സ്വദേശി സ്വദേശി ബിച്ചു എന്നു വിളിക്കുന്ന ബിബിജിത്ത് (23) കടകംപള്ളി കരിക്കകം സ്വദേശി അനന്ദൻ (18) എന്നിവരെയാണ് പിടികൂടിയത്. പുലർച്ച 3 മണിയോട് കൂടി ബൈക്കിലെത്തി 500 രൂപയ്ക്ക് ചില്ലറ ചോദിച്ച സമയം ജീവനക്കാരൻ ചില്ലറ കൊടുക്കാൻ മേശ തുറന്ന സമയം പ്രതികൾ മേശയിൽ നിന്ന് 8500 രൂപ മോഷണം ചെയ്തടുത്ത് ബൈക്കിൽ കടന്നു കളഞ്ഞു. തുടർന്ന് പ്രതികളെ അന്വേഷിച്ച് വരവേ പ്രതികൾ 24.05.2025 തീയതി പുലർച്ചെ ഒരു മണിയോടെ നെയ്യാറ്റിൻകര കൃഷ്ണപുരം ഗ്രാമത്തിലുള്ള മോർഗൻ പെട്രോൾ പമ്പിൽ ബൈക്കിലെത്തി പമ്പിലെ ജീവനക്കാരൻ്റെ 21000 / രൂപ അടങ്ങുന്ന ക്യാഷ് ബാഗ് പിടിച്ചു പറിച്ച് മോഷണം ചെയ്തു കടന്ന ശേഷം പ്രതികൾ അന്നു തന്നെ വെളുപ്പിന് 01.00 മണിക്കും 04.30 നും ഇടക്കുമുള്ള സമയം വിഴിഞ്ഞം മുക്കോലയിലുള്ള 10C പെട്രോൾ പമ്പിലെത്തി 7500 രൂപ അടങ്ങുന്ന പമ്പിലെ ജീവനക്കാരൻ്റെ ക്യാഷ് ബാഗ് പിടിച്ചു പറിച്ച് കടന്നു കളഞ്ഞു. തുടർന്ന് CCTV പരിശോധിച്ചും കോൾ ഡീറ്റെയിൽസ് പരിശോധിച്ചും പൊഴിയൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊച്ചു വേളി ഭാഗത്ത് രഹസ്യമായി തമ്പടിച്ച പ്രതികളെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. ഷാജിയുടെ നേതൃത്വത്തിൽ പൊഴിയൂർ എസ്. എച്ച്.ഒ ആസാദ് അബ്ദുൾ കലാം , എസ്.സി.പി.ഒ അരുൺ ജോസ്, സി.പി.ഒ അജിത്ത്, ഡ്രൈവർ എ. എസ്. ഐ രാജൻ എന്നിവർ ചേർന്നാണ് അതി സാഹസികമായി പ്രതികളെ ‘കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ 2024 ൽ നെയ്യാറ്റിൻകര ആശുപത്രി ക്യാൻറീന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം