നെയ്യാറ്റിൻകര ധനുവച്ചപുരത്ത് അമിത വേഗത്തിൽ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ധനുവച്ചപുരത്ത് അമിത വേഗത്തിൽ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു .കാരക്കോണം, ധനുവച്ചപുരം സ്വദേശിയായ സുധീഷ് (35) ആണ് അപകടത്തിൽപ്പെട്ടത്.നിലവിൽ വാഹനം ഇടിച്ചാൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എന്നാണ് വിവരം.നിരവധി സ്കൂളുകളും കോളേജുകളും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ധനുവച്ചപുരം.വിദ്യാർത്ഥികൾക്ക് ഭീഷണിയാകുന്ന രീതിയാണ് കെ.എസ്.ആർ.ടി.സി ബസ്സിന്റെ വേഗതയെന്ന് നാട്ടുകാർ പറയുന്നു.കെ.എസ്.ആർ.ടി.സി ബസ്സിന്റെഅമിത വേഗതയുണ്ട് പ്രദേശത്ത് തന്നെ നിരവധി വിദ്യാർത്ഥികൾക്ക് അപകടം സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി.