ആയുർവേദ രംഗത്ത് 79 വർഷത്തെ പാരമ്പര്യമുള്ള കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകദിനാഘോഷം ഇന്ന് നടക്കും

Spread the love

ആയുർവേദ രംഗത്ത് 79 വർഷത്തെ പാരമ്പര്യമുള്ള കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകദിനാഘോഷം ഇന്ന് നടക്കും. രാവിലെ 9:30- ന് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള സ്ഥാപകദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രൊഫസർ കെ. കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള വിവിധ അവാർഡുകളുടെയും സ്കോളർഷിപ്പുകളുടെയും വിതരണം നടക്കുന്നതാണ്. കൂടാതെ, ഇത്തവണ നടത്തിയ കലാകായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തുന്നത് പ്രശസ്ത ഗായിക കെ.എസ് ചിത്രയാണ്. ‘ആയുർവേദ വ്യവസായം- കേരളത്തിന്റെ ഉൾക്കരുത്തും സാധ്യതകളും’ എന്ന വിഷയത്തിൽ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് പ്രഭാഷണം അവതരിപ്പിക്കും. ഭാഷാ വിദഗ്ധൻ ഡോ. ഏഴുമറ്റൂർ രാജരാജവർമ്മ അനുസ്മരണ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *