വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിൽ നിന്നും ക്രെയിനുകൾ ഇറക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിൽ നിന്നും ക്രെയിനുകൾ ഇറക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരൻമാർക്ക് ബർത്തിലേക്ക് ഇറങ്ങാനുള്ള അനുമതി ഇനിയും ലഭിക്കാത്തതാണ് കാരണം. ഇമിഗ്രേഷൻ ക്ലിയറൻസിനായി അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ചൈനീസ് കപ്പലായ ഷെൻ ഹുവ ഒക്ടോബർ 15നാണ് തീരത്ത് എത്തിയത്.വൻ സ്വീകരണമൊക്കെ നൽകിയിട്ട് ഇന്ന് നാലാം ദിവസം എത്തുകയാണ്. തിങ്കളാഴ്ച മുതൽ ക്രെയിനുകൾ ഇറക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ കടൽ പ്രക്ഷുബ്ദമായതിനാൽ മാറ്റിയെന്ന് പിന്നീട് പറഞ്ഞു. ഒടുവിലാണ് കപ്പലിലുള്ള 12 ചൈനീസ് ജീവനക്കാരുടെ ഇമിഗ്രേഷൻ ക്ലിയറൻസാണ് താമസത്തിന് കാരണമെന്ന് വ്യക്തമാകുന്നത്.