കൊച്ചിക്കു സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം
കൊച്ചി: കൊച്ചിക്കു സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. ലക്ഷദ്വീപിൽ രജിസ്റ്റർ ചെയ്ത ബോട്ടാണ് അപകടത്തിൽപ്പെട്ട് മുങ്ങിയത്. കൊച്ചിയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന മറ്റൊരു മത്സ്യബന്ധന ബോട്ട് രക്ഷാപ്രവർത്തനത്തിന് എത്തിയതിനാൽ വൻ അപകടം ഒഴിവായി. ബോട്ടിൽ ഉണ്ടായിരുന്ന ഏഴു തൊഴിലാളികളെയും രക്ഷപ്പെടുത്തി. തുടർന്ന്, ഇവരെ മുനമ്പം ഹാർബറിൽ എത്തിച്ചു.