മദ്യപിച്ച് കാറോടിച്ച് പൊലീസുകാരൻ, രണ്ട് വാഹനങ്ങളിൽ ഇടിച്ചപകടം; സംഭവം വയനാട്ടില്‍

Spread the love

വയനാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ഓടിച്ച വാഹനം മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടം. കൂളിവയലിൽ ഇന്ന് രാത്രിയായിരുന്നു സംഭവം. ജയിൽ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷ് ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

മനീഷ് ഓടിച്ച വാഹനം കൂളിവയൽ ടൗണിൽ നിർത്തിയിട്ട ആൾട്ടോ കാറിലും പിക്കപ്പിലുമാണ് ഇടിച്ചത്. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം എന്നണ് നാട്ടുകാർ അറിയിച്ചത്. പിന്നീട് സംഭവ സ്ഥലത്തെത്തിയ പനമരം പൊലീസ് മനീഷിനെ കസ്റ്റഡിയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *