ഇന്ത്യ- പാക് നിർണായക സൈനികതല ചർച്ച ഇന്ന്; വെടിനിര്‍ത്തല്‍ ലംഘനത്തില്‍ പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കും
വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ഡി ജി എം ഒ നിര്‍ണായകയോഗം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. ഇന്ത്യയുടെ ഡി ജി എം ഒ ലെഫ്. ജനറല്‍ രാജീവ് ഗായ് യോഗത്തില്‍ പങ്കെടുക്കും. വെടിനിര്‍ത്തല്‍ ലംഘിച്ചതില്‍ ശക്തമായ താക്കീത് പാകിസ്ഥാന് നല്‍കും.
പാകിസ്ഥാന്റെ ഒമ്പത് ഭീകര പ്രവര്‍ത്തന കേന്ദ്രങ്ങളും വ്യോമ താവളങ്ങളും ആക്രമിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ചര്‍ച്ചക്ക് നിര്‍ബന്ധിതരായത്. അതേസമയം, സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതില്‍ നിന്നും പിന്നോട്ടില്ലന്ന നിലപാടിലാണ് രാജ്യം. പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും പാകിസ്ഥാന് നല്‍കിയിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യം വെച്ചതെന്ന് ലെഫ്. ജനറല്‍ രാജീവ് ഗായ് ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ദൗത്യത്തിലൂടെ ഇന്ത്യ നല്‍കിയത് കൃത്യമായ സന്ദേശം ആണെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിന് ശേഷം പ്രതിരോധ സേന നടത്തുന്ന ആദ്യ വാര്‍ത്താസമ്മേളനമായിരുന്നു ഇന്നലത്തേത്.