‘മോദി സർക്കാർ ചെറുകിട വ്യാപാരികളെ തകർക്കുന്നു’: ജോൺ ബ്രിട്ടാസ് എം പി
ജി എസ് ടി കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ബഹുരാഷ്ട്ര ഇ കോമേഴ്സ് ഭീമന്മാരോട് താല്പര്യങ്ങളാണ് കേന്ദ്രം സംരക്ഷിക്കുന്നത് എന്നും എം പി പറഞ്ഞു. ദില്ലിയിൽ വ്യാപാരി വ്യവസായി സമിതി പാർലമെൻറ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി.
ബഹുരാഷ്ട്ര ഭീമന്മാർക്ക് രാജ്യത്തെ യാതൊരു നിയമവും ബാധകമല്ല. ചെറുകിട വ്യാപാരികൾ ഇതോടെ തകരുകയാണ്. ബഹുരാഷ്ട്ര കുത്തകകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നു. വലിയ വ്യവസായികൾക്ക് കേന്ദ്രം നികുതി ഭാരം കുറച്ചു നൽകി. 5 വർഷത്തിനിടെ വൻ വ്യവസായികൾക്ക് ഇതുമൂലം 8.50 ലക്ഷം കോടി രൂപയുടെ ആനുകൂല്യം ലഭിച്ചു എന്നും എം പി പറഞ്ഞു. 10 വർഷത്തിനിടെ കോർപ്പറേറ്റുകൾ 14 ലക്ഷം കോടി രൂപ വായ്പയെടുത്ത് മുങ്ങിഎന്നും എം പി കൂട്ടിച്ചേർത്തു.