താമരശ്ശേരി ചുരത്തിൽ ലോറി ഇടിച്ചിട്ടത് 7 വാഹനങ്ങൾ, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

അടിവാരം: താമരശ്ശേരി ചുരം എട്ടാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് ചരക്ക് ലോറി ആറ് വാഹനങ്ങളിലിടിച്ച ശേഷം കാറിനു മുകളിലേക്ക് മറിഞ്ഞു. മൂന്നു കാറുകളിലും, ഒരു പിക്കപ്പ് വാനിലും, ഒരു ഓട്ടോ കാറിലും, രണ്ടു ബൈക്കുകളിലുമാണ് ഇടിച്ചത്. ആദ്യം ഇടിച്ചകാര്‍ തല കീഴെ മറിഞ്ഞതിന്റെ ശബ്ദം കേട്ട് മുന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാര്‍ ഇറങ്ങി ഓടിയത് കാരണം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു, കാര്‍ പൂര്‍ണമായും തകര്‍ന്നു. വളവില്‍ കടന്നു പോകാനായി നിര്‍ത്തിയ വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്, വൈത്തിരി താലൂക്ക് ആശുപത്രി, പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

ഹൈവേ പോലീസും, ട്രാഫിക് പോലീസും, അടിവാരം ഔട്ട് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരും, കല്‍പ്പറ്റയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും, ചുരം ഗ്രീന്‍ ബ്രിഗേഡ്, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിക്കുകയും, വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കുകയും ചെയ്തു. ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *