തണൽ റവന്യൂ ടവർ കൂട്ടായ്മ വിഷുദിനത്തിൽ മുനിസിപ്പൽ വൃദ്ധസദനത്തിലെ മാതാപിതാക്കൾക്ക്

Spread the love

തണൽ റവന്യൂ ടവർ കൂട്ടായ്മ വിഷുദിനത്തിൽ മുനിസിപ്പൽ വൃദ്ധസദനത്തിലെ മാതാപിതാക്കൾക്ക് വിഷു കൈനീട്ടവും കുശുക്കോടിയും സ്നേഹ വിരുന്നും നൽകി..
. മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീജ സി എസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ തണൽ ഫൗണ്ടർ സുൽഫി ഷഹീദ് അധ്യക്ഷം വഹിക്കുകയും ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല അനിൽ വിഷു കോടി നൽകുകയും, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖ്, ഷിജി ചെല്ലാങ്കോട്, എം ബി ദിവാകരൻ എന്നിവർ ആശംസകൾ അറിയിക്കുകയും തണൽ പ്രസിഡന്റ് മായ വിഎസ് നായർ സ്വാഗതവും ട്രഷറർ സനീഷ് നന്ദിയും രേഖപ്പെടുത്തി യോഗാനന്തരം തിരുവനന്തപുരം ഡ്രീം നൈറ്റ് അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു…..

Leave a Reply

Your email address will not be published. Required fields are marked *