കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായ മലയോര ഹൈവേയുടെ ആദ്യ റീച്ച് ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Spread the love

കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായ മലയോര ഹൈവേയുടെ ആദ്യ റീച്ച് ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയില്‍ റീച്ചിന്റെ ഉദ്ഘാടനമാണ് പിണറായി വിജയന്‍ നിര്‍വഹിക്കുക. പൊതുമരാമത്ത് വകുപ്പ് 195 കോടി ചെലവിട്ടാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്

കോഴിക്കോട് ജില്ലയില്‍ മലയോര ഹൈവേയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച ആദ്യ റീച്ചാണ് തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി – കക്കാടംപൊയില്‍ റോഡ്. 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 195 കോടി ചെലവിട്ടാണ് കിഫ്ബി ധനസഹായത്തോടെ പൂര്‍ത്തിയാക്കിയത്.

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത്, ഉച്ച കഴിഞ്ഞ് 3 മണിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈവേ ഉദ്ഘാടനം നിര്‍വഹിക്കും.

പൂര്‍ണമായും ജനങ്ങള്‍ സൗജന്യമായി വിട്ടു നല്‍കിയ പ്രദേശത്തു കൂടിയാണ് ഹൈവേ കടന്നു പോകുന്നത്. ഇത് ജനങ്ങള്‍ക്ക് എത്ര കണ്ട് പ്രയോജനം ചെയ്യുന്ന പദ്ധതിയാണെന്ന് കൂടി തെളിയിക്കുന്നു. പ്രധാന കവലകളില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ പാകിയ നടപ്പാതകള്‍, ബസ് സ്റ്റോപ്പുകള്‍, കൈവരികള്‍ എന്നിവയുണ്ട്. കുടിയേറ്റ മേഖലയിലെ കര്‍ഷക ജനതയുടെ യാത്രാ ദുരിതത്തിന് വിരാമമാവുന്നതോടൊപ്പം മലയോര ഹൈവേ ടൂറിസം രംഗത്തടക്കം വലിയ വികസന മുന്നേറ്റം സൃഷ്ടിക്കും.

Leave a Reply

Your email address will not be published. Required fields are marked *