ബഹിരാകാശത്ത് ഏറ്റവും കൂടുതതൽ സമയം നടന്ന വനിതയായി സുനിതവില്യംസ്
സുനിത വില്യംസ് ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന ചരിത്ര നേട്ടത്തിന് ഉടമായായി. സഹയാത്രികനായ യൂജിൻ ബുച്ച് വിൽമോറിനൊപ്പം ബഹിരാകാശ നിലയത്തിന് പുറത്തേക്ക് നടന്നാണ് ചരിത്ര നേട്ടത്തിലേക്ക് സുനിത നടന്ന് കയറിയത്.
ഒമ്പതാം തവണയാണ് സുനിത വില്യംസ് ബഹിരാകാശത്ത് നടക്കുന്നത്. സ്റ്റാർലൈനറിൽ ബഹിരാകാശ നിലയത്തിലെത്തി ഏഴ് മാസങ്ങൾക്ക് ശേഷമുള്ള രണ്ടാമത്തെ നടത്തയും. നാസയുടെ പെഗ്ഗി വിൻസ്റ്റൺ പത്ത് തവണയായി 60 മണിക്കൂറും 21 മിനിറ്റും നടന്നതിന്റെ റെക്കോർഡാണ് സുനിതവില്യംസ് മറികടന്നത്. 62 മണിക്കൂറും ആറ് മിനിട്ടുമാണ് സുനിത ബഹിരാകാശത്ത് നടന്നത്.
ബഹിരാകാശത്ത് സൂക്ഷ്‌മജീവികൾ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്റെ ഭാഗമായാണ് സുനിതവില്യംസും യൂജിൻ ബുച്ച് വിൽമോറും ഇന്ത്യൻ സമയം വൈകീട്ട് 6.30ന് ബഹിരാകാശത്ത് നടക്കാൻ ആരംഭിച്ചത്. ഏകദേശം ആറര മണിക്കൂർ നിലയത്തിന് പുറത്ത് ചെലവഴിക്കാനാണ് സാധ്യത.
സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് നടക്കുന്നതിന്റെ ദൃശ്യങ്ങൾ ലോകത്തിന്റെ ഏത് കോണിൽ നിന്നും ലൈവായി കാണാൻ സാധിക്കും. നാസയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലുൾപ്പെടെ ലൈവ് പോകുന്നുണ്ട് ബഹിരാകാശത്ത് നടക്കുന്നതിന്റെ ലൈവ് ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്.