മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണം :ഡോ പ്രകാശ് പി തോമസ്

Spread the love

പത്തനംതിട്ട: മണിപ്പൂർ ജനതയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തണം എന്നും ക്രൈസ്തവ ദേവലയങ്ങൾക്ക് സംരക്ഷണം നൽകണം എന്ന് ആവശ്യപ്പെട്ട് CSI സഭ, നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്‌റ്റീസ്, KCC ഫെയ്ത്ത് & മിഷൻ എന്നിവരുടെ നേത്യത്വത്തിൽ ഐക്യദാർഢ്യ കൂട്ടായ്‌മ പത്തനംതിട്ട CSI ചർച്ചിൽ വെച്ച് നടന്നു.

പത്തനംതിട്ട സി എസ് ഐ ചർച്ച് വികാരി റവ ജോണി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ച കൂട്ടായ്മയിൽ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റെ ഫോർ ജസ്റ്റീസ് പ്രസിഡൻ്റ് അഡ്വ.ഡോ. പ്രകാശ് പി തോമസ് ഉദ്ഘാടനം ചെയ്തു.മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണം എന്നും മണിപ്പൂരിലേ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി എടുക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രകാശ് പി തോമസ് പറഞ്ഞു.

കെസിസി ഫെയ്ത്ത് അൻഡ് മിഷൻ വൈസ് ചെയർമാൻ ഫാദർ ബെന്യാമിൻ ശങ്കരത്തിൽ മുഖ്യപ്രഭാക്ഷണം നടത്തി. യോഗത്തിൽ റവ ഷാജി കെ ജോർജ്, റവ സജു തോമസ്, കെസിസി കറൻ്റ് അഫേഴ്‌സ് കമ്മീഷൻ വൈസ് ചെയർമാൻ അനീഷ് തോമസ്, സുഗു മാത്യു ജോൺ, കെ കെ ചെറിയാൻ ജി, പ്രൊഫ ജോർജ് മാത്യു, എം എം ഏബ്രാഹാം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *