ആദായ നികുതി തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ

Spread the love

ആദായ നികുതി തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇക്കുറി പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഒരു വർഷം 181 ദിവസത്തിലധികം ഇന്ത്യയിൽ താമസിച്ചതിനു ശേഷം, നികുതി റിട്ടേണുകളിൽ പ്രവാസി സ്റ്റാറ്റസ് രേഖപ്പെടുത്തി നികുതി നൽകാതെ കബളിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാറിന്റെ നടപടി. ഇതിന്റെ ഭാഗമായി വർഷങ്ങളായി വിദേശത്ത് താമസിക്കുന്നവരോട് ഇന്ത്യയിൽ വന്നുപോയതിന്റെ വിവരങ്ങൾ നൽകണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസ് മുഖാന്തരമാണ് പ്രവാസികളിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെടുന്നത്.എൻആർഐ സ്റ്റാറ്റസ് ലഭിച്ചവർ വിദേശത്ത് സമ്പാദിക്കുന്ന ആസ്തി വെളിപ്പെടുത്തുകയോ, ഇന്ത്യയിൽ ആദായ നികുതി അടയ്ക്കുകയോ ചെയ്യേണ്ട. പ്രവാസി എന്ന നിലയിലുള്ള ഈ പ്രത്യേക പരിഗണനകളാണ് ചിലർ ദുർവിനിയോഗം ചെയ്യുന്നത്. 2014-15 മുതൽ 2022-23 സാമ്പത്തിക വർഷം വരെയുള്ള വിവരങ്ങളാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. 181 ദിവസത്തിലധികം ഇന്ത്യയിൽ തന്നെയാണ് താമസിച്ചതെങ്കിൽ നിർബന്ധമായും ആദായ നികുതി അടയ്ക്കണം. കോവിഡ് പശ്ചാത്തലത്തിലും, തുടർന്നും ഇന്ത്യയിലെത്തിയ നിരവധി പ്രവാസികൾ 181 ദിവസത്തിലകം ഇന്ത്യയിൽ തങ്ങുകയും പ്രവാസി എന്ന പേരിൽ ആദായ നികുതി അടയ്ക്കാതിരിക്കുകയും ചെയ്തുവെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *