ഗുരുവായൂർ ദേവസ്വം ഓഡിട്ടോറിയങ്ങളുടെ നിരക്ക് വർധന പിൻവലിക്കണം – കേരളീയ ക്ഷേത്ര കലാ സംഘം

Spread the love

ക്ഷേത്രാചാരങ്ങൽ ലംഘിക്കുന്നതും ക്ഷേത്ര കലാകാരൻമാരെ അവഹേളിക്കുന്നതുമായ നടപടികളിൽ നിന്ന് ഗുരുവായൂർ ദേവസ്വം പിൻവാങ്ങണം എന്ന് ഗുരുവായൂർ കോട്ടപ്പടി ജംഗ്ഷനിൽ നടന്ന കേരളീയ ക്ഷേത്ര കലാ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു .ഗുരുവായൂർ ദേവസ്വം ഓഡിറ്റോറിയങ്ങളിൽ ക്ഷേത്ര കലാ പരിപാടികളുടെ അരങ്ങേറ്റത്തിനായി അശാസ്ത്രീയമായി ഏർപ്പെടുത്തിയ നിരക്ക് വർധനയും നിയന്ത്രണങ്ങളും ഒഴിവാക്കണം. ഗുരുവായൂർ ക്ഷേത്രത്തിൽ പൂജാദി കർമങ്ങൾക്ക് തുളസി നിരോധിച്ച നടപടി ഭക്തജനങ്ങൾക്ക് വലിയ വേദനയാണ് ഉളവാക്കിയത്. ക്ഷേത്രത്തിൽ എഴുന്നള്ളിക്കുന്ന ആനകൾക്ക് കുറി ഇടുവിക്കുന്ന സംബ്രദായം നിർത്തലാക്കിയ നടപടിയും പുനഃപരിശോധിക്കപ്പെടേണ്ടതാണ്.ക്ഷേത്ര വിശ്വാസങ്ങളുമായി ബന്ധമില്ലാത്ത കലാരൂപങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികളിൽ അവതരിക്കപ്പെടുന്നു എന്ന വിമർശനവും ഉയരുന്നുണ്ട് .

ക്ഷേത്ര കലകൾക്ക് പ്രചാരം കൊടുക്കാൻ ഗുരുവായൂർ ദേവസ്വം കാര്യക്ഷമമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് വരണമെന്നും ക്ഷേത്ര കലാ സംഘം അത്തരം പരിപാടികൾക്ക് പൂർണ്ണമായ പിന്തുണ നൽകാൻ തയ്യാറാണെന്നും യോഗം അറിയിച്ചു.ഭക്ത ജനങ്ങൾക്കും ക്ഷേത്ര കലാകാരന്മാർക്കും ക്ഷേത്രാചാരങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ ഗുരുവായൂർ ദേവസ്വം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് വരേണ്ട സാഹചര്യം നിലനിൽക്കുന്നുവെന്നും യോഗം വിലയിരുത്തി . കേരളീയ ക്ഷേത്ര കലാ സംഘം സംസ്ഥാന പ്രസിഡൻ്റ് ഡോ.ദിനേശ് കർത്ത അദ്ധ്യക്ഷം വഹിച്ച ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി കലാശ്രീ കലാമണ്ഡലം വാസുദേവൻ ഉല്ഘാടനം ചെയ്തു. രക്ഷാധികാരി കലാമണ്ഡലം പരമേശ്വരൻ സ്വാഗതവും ട്രഷറർ റ്റീ. ജി.ഹരിദാസ് നന്ദി പ്രകാശനവും നടത്തി. ജോയിൻ്റ് സെക്രട്ടറി കേ.ചന്ദ്രൻ, എം ഡീ സന്തോഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *