പഴനി ക്ഷേത്രദർശനം നടത്തിയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു
മുരിക്കാശേരി: പഴനി ക്ഷേത്രദർശനം നടത്തി കുടുംബത്തോടൊപ്പം മടങ്ങിയ ഗൃഹനാഥൻ വാഹനത്തിൽ കുഴഞ്ഞുവീണു മരിച്ചു. മുരിക്കാശേരി രാജമുടി മണലേൽ വിശ്വനാഥനാണ് (58) മറയൂരിൽ മരിച്ചത്.ഇന്നലെ രാവിലെ കുടുംബാംഗങ്ങളുമായി മുരിക്കാശേരിയിൽ നിന്നു പഴനിക്കു പോയ സംഘം ക്ഷേത്ര ദർശനം നടത്തി മടങ്ങവെയാണ് സംഭവം. കേരള അതിർത്തിയായ ചിന്നാറിൽ വെച്ചാണ് വിശ്വനാഥൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഓട്ടോഡ്രൈവറായിരുന്നു വിശ്വനാഥൻ. ഭാര്യയും രണ്ട് ആണ്മക്കളുടെ കുടുംബവുമായാണ് ക്ഷേത്രദർശനത്തിനു പോയത്. ഭാര്യ: ഷീല. മക്കൾ: അരുണ്‍, അനീഷ്. മരുമക്കൾ: രമ്യ, അനുപ്രിയ. സംസ്കാരം ഇന്ന് നടക്കും.