എസ് എഫ് ഐ വനിതാ നേതാവിനെ ബൈക്കിടിച്ചു വീഴ്തിയശേഷം തല്ലിച്ചതച്ച ഡി വൈ എഫ് ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
എസ് എഫ് ഐ വനിതാ നേതാവിനെ ബൈക്കിടിച്ചു വീഴ്തിയശേഷം തല്ലിച്ചതച്ച ഡി വൈ എഫ് ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കേരളാ സര്‍വ്വകലാശാല വൈസ് ചെയര്‍പേഴ്‌സണും എസ് എഫ് ഐ ഏരിയ പ്രസിഡന്റുമായ ചിന്നുവിനെ ബൈക്കിടിച്ചുവീഴ്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ആലപ്പുഴ ഡിവൈ എഫ് ഐ ബ്‌ളോക്ക് ഭാരവാഹി അമ്പാടിഉണ്ണിയെയാണ് പാര്‍ട്ടി പുറത്താക്കിയത്. എസ് എഫ് ഐയുടെ മുന്‍ ഏരിയാ പ്രസഡിന്റും ജില്ലാ കമ്മിറ്റിയംഗവുമാണ് ഇയാള്‍.ഇന്ന് വൈകീട്ട് സുഹൃത്തായ വിഷ്ണുവിനൊപ്പം യാത്ര ചെയ്തിരുന്ന ചിന്നുവിനെ ബൈക്കിടിച്ച് വീഴ്്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അമ്പാടി ഉണ്ണിയും കൂടെയുണ്ടായിരുന്ന നാല് പേരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.മര്‍ദ്ദിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് അപസ്മാരവും ഉണ്ടായി.ഇവര്‍ തമ്മില്‍ നേരത്തെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. പിന്നീട് പ്രശനങ്ങള്‍ ഉണ്ടായി, അമ്പാടി ഉണ്ണിയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായി എന്ന് കാണിച്ച് ചിന്നുവും ചില വനിതാ സഖാക്കളും പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തുകയും റിപ്പോര്‍്ട്ട് സമര്‍പ്പിക്കുകയുംചെയ്തിരുന്നു.