വിദേശജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാൾ പൊലീസ് പിടിയിൽ
ഈരാറ്റുപേട്ട: വിദേശജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ഇടുക്കി നാരകക്കാനം പാലറയില്‍ ജിതിന് പി. ജോര്‍ജി (34)നെയാണ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.2018 മുതല്‍ പലതവണയായി പൂഞ്ഞാര്‍ പെരിങ്ങളം സ്വദേശിയായ യുവാവില്‍ നിന്നു ഇയാള്‍ വിദേശത്ത് ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് 3.58 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണ സംഘം ഇയാളെ തൊടുപുഴയില്‍ നിന്നു പിടികൂടുകയുമായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.