തദ്ദേശസ്ഥാപന വാർഡ് സംവരണം : നറുക്കെടുപ്പ് തീയതി വിജ്ഞാപനമായി

Spread the love

തിരുവനന്തപുരം : പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയും , തീയതിയും, സമയവും, സ്ഥലവും നിശ്ചയിച്ചും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗ്ഗം എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങൾ, വാർഡുകൾക്കാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്.ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതാത് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറെയും, മുനിസിപ്പൽ കൗൺസിലുകളിലേതിന് അതാത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർമാരെയും, മുനിസിപ്പൽ കോർപ്പറേഷനുകളിലേതിന് തദ്ദേശസ്വയംഭരണവകുപ്പ് അർബൻ ഡയറക്ടറെയുമാണ് അധികാരപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലഭിക്കും.941 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് ഒക്ടോബർ 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചിട്ടുള്ളത്. അതത് ജില്ലകളിൽ ബ്ളോക്ക് പഞ്ചായത്ത് പരിധിക്കുള്ളിലുള്ള ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ സംവരണത്തിനുള്ള നറുക്കെടുപ്പിനാണ് തീയതിയും സമയവും നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. വിജ്ഞാപനം ചെയ്തിട്ടുള്ള തീയിതികളിൽ രാവിലെ 10 ന് കണ്ണൂർ ജില്ലയിലേത് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിലേത് അതാത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും നറുക്കെടുപ്പ് നടക്കും.152 ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18 ന് രാവിലെ 10 നാണ്. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ആണ് നറുക്കെടുപ്പ് നടത്തുക.14 ജില്ലാപഞ്ചായത്തുകളിലേയ്ക്കുള്ള നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 10 ന് അതാത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.ഒക്ടോബർ 17ന് തിരുവനന്തപുരം സ്വരാജ് ഭവൻ കോൺഫറൻസ് ഹാളിൽ രാവിലെ 10 ന് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെയും, ഉച്ചയ്ക്ക് 2 ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെയും വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും. ഒക്ടോബർ 18ന് കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ രാവിലെ 10 ന് കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെയും, 11.30 ന് തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും. ഒക്ടോബർ 21 ന് കോഴിക്കോട് മാനാഞ്ചിറ ടൗൺഹാളിൽ രാവിലെ 10 ന് കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെയും, 11.30 ന് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും.മട്ടന്നൂർ ഒഴികെയുള്ള 86 മുനിസിപ്പൽ കൗൺസിലുകളിലേയ്ക്കുള്ള വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 16 ന് അതാത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ രാവിലെ 10 ന് നടക്കും.മുനിസിപ്പൽ കൗൺസിലുകളുടെയും, ഗ്രാമപഞ്ചായത്തുകളുടെയം നറുക്കെടുപ്പിനുള്ള സ്ഥലങ്ങളുടെയും സമയക്രമത്തിന്റെയും ജില്ലാടിസ്ഥാനത്തിലുള്ള വിശദമായ പട്ടിക ചുവടെ ചേർക്കുന്നു. മുനിസിപ്പൽ കൗൺസിലുകൾ ക്രമ നമ്പർജില്ലമുനിസിപ്പൽ കൗൺസിലുകൾസ്ഥലംതീയതിസമയം1തിരുവനന്തപുരം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിനെടുമങ്ങാട് മുനിസിപ്പാലിറ്റിആറ്റിങ്ങൽ മുനിസിപ്പാലിറ്റിവർക്കല മുനിസിപ്പാലിറ്റി കളക്ടറേറ്റ് മിനികോൺഫറൻസ് ഹാൾതിരുവനന്തപുരം2025 ഒക്ടോബർ 16രാവിലെ 10 മണി 2കൊല്ലം പരവൂർ മുനിസിപ്പാലിറ്റിപുനലൂർ മുനിസിപ്പാലിറ്റികരുനാഗപ്പളളി മുനിസിപ്പാലിറ്റികൊട്ടാരക്കര മുനിസിപ്പാലിറ്റി ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം(തദ്ദേശ സ്വയംഭരണ വകുപ്പ്),കൊല്ലം2025 ഒക്ടോബർ 16രാവിലെ 10 മണി 3പത്തനംതിട്ട അടൂർ മുനിസിപ്പാലിറ്റിപത്തനംതിട്ട മുനിസിപ്പാലിറ്റിതിരുവല്ല മുനിസിപ്പാലിറ്റിപന്തളം മുനിസിപ്പാലിറ്റി കളക്ടറേറ്റ് മിനികോൺഫറൻസ് ഹാൾപത്തനംതിട്ട 2025 ഒക്ടോബർ 16രാവിലെ 10 മണി 4ആലപ്പുഴ കായംകുളം മുനിസിപാലിറ്റിമാവേലിക്കര മുനിസിപാലിറ്റിചെങ്ങന്നൂര്‍ മുനിസിപാലിറ്റിആലപ്പുഴ മുനിസിപാലിറ്റിചേര്‍ത്തല മുനിസിപാലിറ്റിഹരിപ്പാട് മുനിസിപാലിറ്റി ജില്ലാ പഞ്ചായത്ത് മിനികോൺഫറൻസ് ഹാൾ,ആലപ്പുഴ2025 ഒക്ടോബർ 16രാവിലെ 10 മണി 5കോട്ടയം ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികോട്ടയം മുനിസിപ്പാലിറ്റിവൈക്കം മുനിസിപ്പാലിറ്റിപാല മുനിസിപ്പാലിറ്റിഏറ്റുമാനൂർ മുനിസിപ്പാലിറ്റിഈരാറ്റുപേട്ട മുനിസിപ്പാലിറ്റി കളക്ടറേറ്റ് കോൺഫറൻസ് ഹാൾ (വിപഞ്ചിക),കോട്ടയം 2025 ഒക്ടോബർ 16രാവിലെ 10 മണി 6ഇടുക്കിതൊടുപുഴ മുനിസിപ്പാലിറ്റികട്ടപ്പന മുനിസിപ്പാലിറ്റി ജില്ലാപഞ്ചായത്ത് ഹാൾ, ഇടുക്കി 2025 ഒക്ടോബർ 16രാവിലെ 10 മണി 7എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിമൂവാറ്റുപുഴ മുനിസിപ്പാലിറ്റികോതമംഗലം മുനിസിപ്പാലിറ്റിപെരുമ്പാവൂർ മുനിസിപ്പാലിറ്റിആലുവ മുനിസിപ്പാലിറ്റികളമശ്ശേരി മുനിസിപ്പാലിറ്റിനോർത്ത് പറവൂർ – മുനിസിപ്പാലിറ്റിഅങ്കമാലി മുനിസിപ്പാലിറ്റിഏലൂർ മുനിസിപ്പാലിറ്റിതൃക്കാക്കര മുനിസിപ്പാലിറ്റിമരട് മുനിസിപ്പാലിറ്റിപിറവം മുനിസിപ്പാലിറ്റികൂത്താട്ടുകളം മുനിസിപ്പാലിറ്റി ഡിസ്ട്രിക്റ്റ് പ്ലാനിംഗ് ഹാൾ,എറണാകുളം2025 ഒക്ടോബർ 16രാവിലെ 10 മണി 8തൃശ്ശൂർ ചാലക്കുടി മുനിസിപ്പാലിറ്റിഇരിങ്ങാലക്കുട മുനിസിപ്പാലിറ്റികുൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിചാവക്കാട് മുനിസിപ്പാലിറ്റിഗുരുവായൂര്‍ മുനിസിപ്പാലിറ്റികുന്നംകുളം മുനിസിപ്പാലിറ്റിവടക്കാഞ്ചേരി മുനിസിപ്പാലിറ്റി കളക്ടറേറ്റ്,എക്സിക്യൂട്ടീവ് ഹാൾതൃശ്ശൂർ 2025 ഒക്ടോബർ 16രാവിലെ 10 മണി 9പാലക്കാട് ഷൊർണ്ണൂർ മുനിസിപ്പാലിറ്റിഒറ്റപ്പാലം മുനിസിപ്പാലിറ്റിപാലക്കാട് മുനിസിപ്പാലിറ്റിചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിപട്ടാമ്പി മുനിസിപ്പാലിറ്റിചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിമണ്ണാർക്കാട് മുനിസിപ്പാലിറ്റി കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പാലക്കാട് 2025 ഒക്ടോബർ 16രാവിലെ 10 മണി 10മലപ്പുറം പൊന്നാനി മുനിസിപ്പാലിറ്റിതിരൂര്‍ മുനിസിപ്പാലിറ്റിപെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിമലപ്പുറം മുനിസിപ്പാലിറ്റിമഞ്ചേരി മുനിസിപ്പാലിറ്റികോട്ടക്കല്‍ മുനിസിപ്പാലിറ്റിനിലമ്പൂര്‍ മുനിസിപ്പാലിറ്റിതാനൂര്‍ മുനിസിപ്പാലിറ്റിപരപ്പനങ്ങാടി മുനിസിപ്പാലിറ്റിവളാഞ്ചേരി മുനിസിപ്പാലിറ്റിതിരൂരങ്ങാടി മുനിസിപ്പാലിറ്റികൊണ്ടോട്ടി മുനിസിപ്പാലിറ്റി ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം(തദ്ദേശ സ്വയംഭരണ വകുപ്പ്),മലപ്പുറം 2025 ഒക്ടോബർ 16രാവിലെ 10 മണി 11കോഴിക്കോട് കൊയിലാണ്ടി മുനിസിപ്പാലിറ്റിവടകര മുനിസിപ്പാലിറ്റിപയ്യോളി മുനിസിപ്പാലിറ്റിരാമനാട്ടുകര മുനിസിപ്പാലിറ്റികൊടുവള്ളി മുനിസിപ്പാലിറ്റിമുക്കം മുനിസിപ്പാലിറ്റിഫറേോക്ക് മുനിസിപ്പാലിറ്റി ഡിസ്ട്രിക്റ്റ് പ്ലാനിംഗ് ഹാൾ, കോഴിക്കോട്2025 ഒക്ടോബർ 16രാവിലെ 10 മണി 12വയനാട് കല്‍പ്പറ്റ മുനിസിപാലിറ്റിമാനന്തവാടി മുനിസിപാലിറ്റിസുല്‍ത്താന്‍ ബത്തേരി മുനിസിപാലിറ്റി കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കൽപ്പറ്റ, വയനാട്2025 ഒക്ടോബർ 16രാവിലെ 10 മണി 13കണ്ണൂർ തളിപറമ്പ് മുനിസിപാലിറ്റികൂത്തുപറമ്പ് മുനിസിപാലിറ്റിതലശ്ശേരി മുനിസിപാലിറ്റിപയ്യന്നൂര്‍ മുനിസിപാലിറ്റിഇരിട്ടി മുനിസിപാലിറ്റിപാനൂര്‍ മുനിസിപാലിറ്റിശ്രീകണ്ഠാപുരം മുനിസിപാലിറ്റിആന്തൂര്‍ മുനിസിപാലിറ്റി കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കണ്ണൂർ 2025 ഒക്ടോബർ 16രാവിലെ 10 മണി 14കാസർഗോഡ് കാഞ്ഞങ്ങാട് മുനിസിപാലിറ്റികാസര്‍ഗോ‍‍ഡ് മുനിസിപാലിറ്റിനീലേശ്വരം മുനിസിപാലിറ്റി ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം(തദ്ദേശ സ്വയംഭരണ വകുപ്പ്), കാസർഗോഡ് 2025 ഒക്ടോബർ 16രാവിലെ 10 മണി ഗ്രാമപഞ്ചായത്തുകൾകാസർഗോഡ് ജില്ലക്രമനമ്പർ സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾ സ്ഥലം തീയതിസമയം1 കാഞ്ഞങ്ങാട്മഞ്ചേശ്വരംകാറഡുക്ക കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കാസർഗോഡ് 2025 ഒക്ടോബർ 13രാവിലെ 10 മണി2 നീലേശ്വരംപരപ്പകാസർഗോഡ് കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കാസർഗോഡ് 2025 ഒക്ടോബർ 14രാവിലെ 10 മണി

Leave a Reply

Your email address will not be published. Required fields are marked *