ഉരുള്‍പൊട്ടിയയിടങ്ങളില്‍ ഇന്ന് ജനകീയ തിരച്ചില്‍

Spread the love

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ജനകീയപങ്കാളിത്തത്തോടെ തിരച്ചില്‍ നടത്തും. ക്യാന്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെക്കൂടി ഉള്‍പ്പെടുത്തി ആറുമേഖലയാക്കിയാകും തിരച്ചില്‍. ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ടെടുക്കുന്ന ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിനുമുകളിലോ ഉണ്ടെങ്കില്‍ അത് മൃതദേഹമായി കണക്കാക്കും. അതില്‍ കുറഞ്ഞവ ശരീരഭാഗമായി കണക്കാക്കും. 195 ശരീരഭാഗങ്ങളാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്ലാ ശരീരഭാഗങ്ങളുടെയും തിരിച്ചറിഞ്ഞതുള്‍പ്പെടെയുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡി.എന്‍.എ. സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം വന്നശേഷം മാത്രമേ കൃത്യമായ എണ്ണം കണക്കാക്കാനാവൂ. കാണാതായ 131 പേരുടെ പേരുവിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ക്യാമ്പുകളിലേക്ക് ഇനി സാധനങ്ങള്‍ അയക്കേണ്ടതില്ല. പുനരധിവാസത്തിനുള്ള സാമ്പത്തികസഹായമാണ് ഇനിവേണ്ടത്. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് അയക്കുകയോ കളക്ടറേറ്റുകളില്‍ ചെക്ക്, ഡ്രാഫ്റ്റ് മുഖേന നല്‍കുകയൊ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *