കേരള മെഡിക്കൽ സർവീസ് പിജി വിദ്യാർത്ഥികളുടെ സമരം ശക്തമാക്കി
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസ് പിജി വിദ്യാർത്ഥികളുടെ സമരം ശക്തമാക്കി . ആശുപത്രി സംരക്ഷണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ശക്തമാക്കിയത്. തങ്ങളുടെ ആവശ്യം ചർച്ചയിൽ സർക്കാർ പരിഗണിച്ചില്ലെന്ന് ആരോപണം ഉയർത്തിയാണ് പിജി വിദ്യാർത്ഥികൾ രംഗത്തെത്തിയത്.അത്യാഹവിഭാഗം ഡ്യൂട്ടി പോലും ബഹിഷ്കരിച്ചു കൊണ്ടാണ് വിദ്യാർത്ഥികൾ സമരത്തിൽ എത്തിയത്.തങ്ങളുടെ സമരം നീതിക്ക് വേണ്ടിയാണെന്നും സർക്കാർ മുന്നിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുന്നവരെ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ പിജി വിദ്യാർത്ഥികളും സമരമുഖത്ത് തന്നെ ഉണ്ടാകുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്വാതി ഉദ്ഘാടനം ചെയ്തു. അഖില , ബിസ്മി , ബിജു എന്നിവരും സംസാരിച്ചു… ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും .