കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി പ്രോടെം സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. മറ്റ് ഭാരവാഹികളെ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊതുതിരഞ്ഞെടുപ്പില്‍, വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. പിന്നീട്, വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സി.ഡബ്ല്യു.സി.) നേരത്തെ പ്രമേയം പാസാക്കിയിരുന്നു. രാഹുല്‍ നയിച്ച ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് വഴിത്തിരിവുകളായിരുന്നു എന്ന നിലപാടായിരുന്നു കോണ്‍?ഗ്രസ് നേതൃത്വത്തിന് .