ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ ധരിപ്പിക്കാൻ എംപിമാരുടെ പ്രതിനിധി സംഘത്തെ വിദേശരാജ്യങ്ങളിലേക്ക് അയക്കാൻ തീരുമാനം
ഇന്ത്യയുടെ നയതന്ത്ര നിലപാട് മറ്റ് രാജ്യങ്ങളെ ധരിപ്പിക്കാൻ വിദേശര്യങ്ങളിലേക്ക് എംപിമാരുടെ പ്രതിനിധി സംഘത്തെ അയക്കാൻ ആലോചന. അതേസമയം, ഇന്ത്യ- പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഡിജിഎംഒ തല ചർച്ചയിൽ വെടിനിർത്തൽ നീട്ടാൻ ധാരണയായി.
അതിർത്തി കടന്നുള്ള സൈനിക നടപടി നിർത്തിവെച്ചത് ഈ മാസം 18 വരെ നീട്ടിയതാണ് വിവരം. പാക്കിസ്ഥാൻ ഡിജിഎംഒ മേജർ ജനറൽ കാഷിഫ് അബ്ദുല്ലയും ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനന്‍റ് രാജീവ് ഘായിയും ഹോട്ട്‌ലൈൻ വഴി ഇതു സംബന്ധിച്ച് ചർച്ച നടത്തി. നിയന്ത്രണ രേഖകളിളെ സൈനിക വിന്യാസം കുറയ്ക്കാനും ധാരണയായിട്ടുണ്ട്.
അതേസമയം ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരിഫ് പ്രതികരിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് കാമ്ര വ്യോമ താവളം സന്ദർശിക്കവേയായിരുന്നു ഷഹബാസ് ഷെരീഫിന്റെ പ്രതികരണം. ദീർഘകാലമായി നിലനിൽക്കുന്ന കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിലും ചർച്ച നടത്താമെന്നും പാക് പ്രധാന മന്ത്രി അറിയിച്ചു. കശ്മീർ വിഷയത്തിൽ മാത്രമാണ് ചർച്ചകളെന്നും ഭീകരവാദവിരുദ്ധപ്രവർത്തങ്ങളിൽ നിന്നും പിന്നോട്ടില്ലെന്നും ഇന്ത്യ നിലപാടറിയിച്ചിരുന്നു.
ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ ധരിപ്പിക്കാൻ എംപിമാരുടെ പ്രതിനിധി സംഘത്തെ വിദേശരാജ്യങ്ങളിലേക്ക് അയക്കാനും തീരുമാനമായി. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള എംപിമാരുൾപ്പെടുന്ന സംഘത്തിന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജുജു നേതൃത്വം നൽകും. മെയ് 22ന് ശേഷം വിദേശപര്യടനം ആരംഭിച്ചേക്കും. ഇക്കാര്യം അറിയിച്ച് എംപിമാർക്ക് കാത്തയച്ചിട്ടുണ്ട്. അമേരിക്ക, യു കെ, ദക്ഷിണാഫ്രിക്ക, ഖത്തർ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിൽ പ്രതിനിധി സംഘം സന്ദർശനം നടത്തും.