കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ അറസ്റ്റ് : കെ.എസ്.യു പ്രവർത്തകർ നിയമസഭ മാർച്ച് നടത്തി
തിരുവനന്തപുരം : കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപുവിനെ അറസ്റ്റു ചെയ്തിനെ തുടർന്ന് കെ.എസ്. യു തിരുവനന്തപുരം ജില്ല കമ്മിറ്റി നിയമസഭ മാർച്ച് നടത്തി. മാർച്ചിൽ നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സാധാരണക്കാരായ വിദ്യാർത്ഥികളുടെ പ്ലസ് വൺ സീറ്റ് വർദ്ധനവിന് നടത്തുന്ന കെ.എസ്.യു വിന്റെ പോരാട്ടം പിറണറായി പോലീസ് ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുണ്ടെന്നും . ഇത്തരം അടിച്ചമർത്തലുകളിൽ കെ.എസ്.യു പ്രവർത്തകർ ഭയക്കില്ലെന്നും .പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കുന്നവരെ കെ.എസ്.യു ശക്തമായ സമര പോരാട്ടമായി രംഗത്തുണ്ടാവുമെന്നും കെ.എസ്.യു ഭാരവാഹികൾ പറഞ്ഞു.അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ സമരം ചെയ്ത കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അറസ്റ്റിൽ. വീട് വളഞ്ഞാണ് ഗോപുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രി ശിവൻകുട്ടിയുടെ വാഹനം തടഞ്ഞു കരിംകൊടി കാണിച്ച സംഭവത്തിലാണ് അറസ്റ്റ്.