നെയ്യാറ്റിൻകരയിൽ എംഡിഎംഎയും കഞ്ചാവുമായി ഡോക്ടറടക്കം രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എംഡിഎംഎയും കഞ്ചാവുമായി ഡോക്ടറടക്കം രണ്ട് പേർ പിടിയിൽ. ഇന്ന് ഉച്ചയോടെയാണ് സംഭവം ഇവരിൽ നിന്ന് ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും പിടിച്ചെടുത്തു.നെയ്യാറ്റിൻകര സ്വദേശി ഡോക്ടർ സുധീഫ് , മണ്ണലിവിള സ്വദേശി മനോജ് എന്നിവരെയാണ് പോലീസിൻ്റെ സ്പെഷ്യൽ സ്കോഡാണ് ഇവരുവരെയും പിടികൂടിയത്.ഡോക്ടർ സുധീഫ് ബെംഗൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ്.ബെംഗൂരിൽ നിന്നാണ് ഇവർ ലഹരി കൊണ്ട് വന്നത്.നിലവിൽ ഇവർ നെയ്യാറ്റിൻകര പോലീസിൻ്റെ കസ്റ്റഡിയിലാണ്.പോലീസ് ഇരുവർക്കെതിരെയും കേസെടുക്കും.