തൃശൂരും പാലക്കാടും രണ്ടാം ദിവസവും ഭൂചലനം
തൃശൂർ: തൃശൂർ പാലക്കാട് ജില്ലകളിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55 ഓടെയാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി, തൃത്താല, തിരുമറ്റിക്കോട് മേഖലകളിൽ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടു.ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടുനിന്നെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രതയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കേച്ചേരി, കോട്ടോല്‍, കടവല്ലൂര്‍, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ ദിവസം ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.കാലത്ത് 8.15-ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കന്റുകള്‍ അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളില്‍ പലരും വീടിന് പുറത്തിറങ്ങി. എന്നാൽ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.